കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ ഡയറക്ടറെ മാറ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്,സെക്രട്ടറി വി കെ സനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു
തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ ഡയറക്ടറെ മാ റ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്,സെക്രട്ടറി വി കെ സനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ വിഷയത്തിനൊപ്പമാണ് ഡിവൈഎഫ്ഐ. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തി ല്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷിക്കാന്‍ കമ്മിറ്റിയെ വയ്ക്കുകയും കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടു ണ്ട്. ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഭാര വാഹികള്‍ വ്യക്തമാക്കി.












