കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്ത. തൊ ടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഉച്ചക്ക് രണ്ടോടെ യാണ് അന്ത്യം സംഭവിച്ചത്
തൊടുപുഴ : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്ത രിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്ത. തൊടുപുഴയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഉച്ചക്ക് രണ്ടോടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടറാണ്.
മക്കള്‍:അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന,ആന്റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍: അനു(അസോസിയേറ്റ് പ്രൊഫ. വിശ്വജ്യോതി എഞ്ചിനീയറിങ് കോ ളേ ജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് കോഴഞ്ചേരി), ഉഷ.
മൃതദേഹം നാളെ വൈകിട്ട് 5ന് വീട്ടിലെത്തിക്കും. സംസ്‌കാരം 19ന് രാവിലെ 11.30ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. 1971 ലായിരുന്നു പി ജെ ജോസഫ് ദമ്പതികളുടെ വിവാഹം നടന്നത്.












