അഴിമതി നിരോധന നിയമ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാന ത്ത് വിജിലന്‍സ് കോടതി ശിക്ഷിച്ചത് 15 ഉദ്യോഗസ്ഥര്‍. ഇക്കാലയളവില്‍ 112 സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍ സ് നടപടി സ്വീകരിച്ചത്. സംസ്ഥാന പൊലിസ് സേനയിലെ എസ്ഐ മുതല്‍ ഡി വൈഎസ്പി വരെയുള്ള ആറ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും വിജില ന്‍സ് അന്വേ ഷണം നടക്കുന്നതായാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.
കൊച്ചി : അഴിമതി നിരോധന നിയമ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വിജിലന്‍സ് കോടതി ശിക്ഷിച്ചത് 15 ഉദ്യോഗസ്ഥര്‍. ഇക്കാലയളവില്‍ 112 സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴി മതി നിരോധന നിയമപ്രകാരം വിജിലന്‍സ് നടപടി സ്വീകരിച്ചത്. 2016 ഏപ്രില്‍ ഒന്നു മുതല്‍ 2022 ഒക്ടോ ബര്‍ 31 വരെയുള്ള കാലയളവില്‍ അഴിമതി നിരോധന നിയമ പ്രകാരം നടപിടി സ്വീകരിച്ചത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നല്‍കിയ മറുപടിയാണ് കണക്കുകള്‍ പുറത്തുവന്നത്.
അതേസമയം സംസ്ഥാന പൊലിസ് സേനയിലെ എസ്ഐ മുതല്‍ ഡിവൈഎസ്പി വരെയുള്ള ആറ് ഉന്ന ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും വിജിലന്‍സ് അന്വേഷണം നടക്കുന്നതായാണ് വിവരാവകാശ രേഖ കള്‍ സൂചിപ്പിക്കുന്നത്. വിജിലന്‍സ് മേധാവി ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമ തി നിരോധന നിയമ പ്രകാരം അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിജിലന്‍സ് ഡിജിപി മ നോജ് എബ്രഹാം, ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കേരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
അഴിമതിക്കേസുകളില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് 2018ല്‍ മാത്രമാണ്, ഏഴ് ഉദ്യോഗ സ്ഥര്‍ക്കതിരെയാണ് നടപടി. 2017ല്‍ നാല്, 2017ല്‍ ആറ്,2019ല്‍ ആറ്, 2020ല്‍ ഒന്ന്, 2021ല്‍ ഒന്ന് എന്നീ ക്രമത്തിലാണ് അഴിമതിക്കേസുകളില്‍ ശിക്ഷിച്ചിട്ടുണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാ ലയ്ക്ക് നല്‍കിയ മറുപടിയില്‍ വിജിലന്‍സ് വ്യക്തമാക്കി.
2022ല്‍ നടത്തിയത് 1715 മിന്നല്‍ പരിശോധനകള്‍
2022ല്‍ 1715 മിന്നല്‍ പരിശോധനകളാണ് വിജിലന്‍സ് നടത്തിയത്. 2021ല്‍ 1019 ഉം 2020ല്‍ 816 ഉം 2019ല്‍ 1330ഉം മിന്നല്‍ പരിശോധ ന കള്‍ നടത്തിയിരുന്നു. സമീപകാലത്ത് നടപടി സ്വീകരിച്ച 75 വിജി ല ന്‍സ് കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. 2022 ല്‍ 88 വിജിലന്‍സ് അന്വേഷണങ്ങളും 116 രഹസ്യാന്വേഷണ പരിശോധനകളും ഒമ്പത് ട്രൈ ബ്യൂണല്‍ എന്‍ക്വയറികളും വിജിലന്‍സ് ആരംഭിച്ചു. 62 കേസുകളില്‍ അന്വേഷണം പൂര്‍ത്തി യാക്കി കുറ്റപത്രം സ മര്‍പ്പിച്ചു. 446 പ്രാഥമിക അന്വേഷണം നടന്നു. ഇതെല്ലാം സമീപകാല റെ ക്കോഡാണ്.
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്ന 47 ട്രാപ് കേസുകള്‍ ഉണ്ടായി. 56 ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അഴി മതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പറിലോ വാട്‌സ്ആപ് നമ്പറായ 9447789100 ലോ അറിയിക്കണം.