എടവനക്കാട് സ്വദേശി രമ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും
കൊച്ചി: എടവനക്കാട് സ്വദേശി രമ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇ ന്ന് ആരംഭിക്കും.
രമ്യയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയതോടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് ഇനി പൊലിസ് കടക്കുന്നത്. വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങ ളുടെ ശാസ്ത്രീയ പരിശോധനയാണ് ഇതി ല്‍ പ്രധാനം. മൃതദേഹം രമ്യയുടെത് തന്നെ എന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുകയായിരി ക്കും അന്വേഷണ സം ഘത്തിന്റെ ആദ്യ നീക്കം. ഇതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. ഈ പരിശോ ധനകള്ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുകള്‍ക്ക് കൈമാറുക.
2021 ഓഗസ്റ്റിലാണ് സജീവന് രമ്യയെ കൊലപ്പെടുത്തിയത്. ഒരു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടു വിലാണ് പൊലിസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഒന്നര വര് ഷം മുന്‍പ് കാണാതായ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വാചാ ക്കല്‍ സജീവന്റെ ഭാര്യ രമ്യയെ (32) കൊന്ന് വീടിന് സമീപം കുഴിച്ചുമൂടി എന്നാണ് ഭര്‍ത്താവ് മൊഴി നല്കി യതെന്ന് പൊലിസ് പറയുന്നു. ഇതിന് പിന്നാലെ രമ്യയുടെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍.
രമ്യ മറ്റൊരാളുടെ കൂടെ പോയെന്നാണ് സജീവന് മക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് രമ്യയുടെ സഹോ ദരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുറത്തറിഞ്ഞാല്‍ നാണക്കേ ടാണെന്നും കുട്ടികളെ പറഞ്ഞ് ധരി പ്പിച്ചു. ആരെങ്കിലും ചോദിച്ചാല്‍ അമ്മ പഠിക്കാന്‍ പോയെന്ന് പറയാനും കുട്ടികളെ പഠിപ്പിച്ചു.ആറ് മാസ ത്തോളം ഇതില്‍ സംശയം ഒന്നും തോന്നിയില്ല. രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നും രമ്യയുടെ സഹോദരന് പറയുന്നു.
2021 ആഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കിയാണ് രമ്യയുടെ കുടുംബം പൊലിസില്‍ പരാതിപ്പെട്ടത്. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നല്കി. നരബലി കേസിനെ തു ടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലിസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തു കയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറ ത്ത് വന്നത്.











