സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാ ഭ്യാ സ വകുപ്പിന്റെ നടപടി
തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നട പടി.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടുത്തിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന നട ത്തിയിരുന്നു. ആ സമയത്ത് പല വിഭാഗത്തിലും സീറ്റില്‍ ഡോക്ടര്‍ മാര്‍ ഉണ്ടായിരുന്നില്ല.രജിസ്റ്ററും മറ്റും മന്ത്രി പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഈ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ക്ക് ചുമതല നല്‍കിയിരുന്നു. സന്ദ ര്‍ശനത്തിനിടെ കണ്ടെത്തിയ അപാകതകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് പേരെയും സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വാകാര്യ പ്രാ ക്ടീസ് പാടില്ലെന്നാണ് നിയമം. ഈ സാഹ ചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.











