ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. ഹെല്‍ത്ത് സൂപ്പര്‍വൈസറെ സ സ്പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാ നുമതി നല്‍കിയതിനാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സാനുവിനെ സസ്പെന്‍ഡ് ചെ യ്തത്
കോട്ടയം : ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവ ത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. ഹെല്‍ത്ത് സൂപ്പര്‍വൈ സറെ സസ്പെന്‍ഡ് ചെയ്തു. ഭക്ഷ്യവി ഷബാധക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സാനുവിനെ സസ്പെന്‍ഡ് ചെയ്തത്. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്നാണ് രശ്മി പാ ഴ്സല്‍ ഭക്ഷണം കഴിച്ചിരുന്നത്.
അതേസമയം, നഴ്സിന്റെ ആന്തരികാവയവങ്ങളിലുണ്ടായ അണുബാധ മൂലമെന്നാണ് പ്രാഥമിക പോ സ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവയില്‍ കടു ത്ത അണുബാധയുണ്ടായി. എന്നാല്‍ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനോ ഫലം ലഭിക്കണം. ഹോട്ട ലില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ നിന്നാണ് വിഷബാധയേറ്റത്. ശരീര സ്രവങ്ങള്‍ രാസ പരിശോധനക്കാ യി തിരുവനന്തപുരം റീജ്യനല്‍ ലാബിലേക്ക് അയക്കും.
ഇതിന്റെ ഫലം കൂടി വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴിന് കോട്ട യം മെഡിക്കല്‍ കോളജില്‍ ചികി ത്സയിലിരിക്കെയാണ് രശ്മി മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.