പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അ വര്‍ ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാ പിക്കുമെന്ന് പി ജയരാജന്‍
കാഞ്ഞങ്ങാട്: പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുകയും തി രുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കില്‍ സിപി എമ്മില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്ര ഖ്യാപിക്കുമെന്ന് പി ജയരാജന്‍. കാഞ്ഞങ്ങാട് സിപിഎം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
നാടിനു വേണ്ടി പൊരുതി ജനങ്ങള്‍ക്ക് സേവനം ചെയ്തിട്ടുള്ള സിപിഎമ്മിനെ എല്ലാക്കാലത്തും ഇല്ലാക്കഥ കള്‍ പ്രചരിപ്പിച്ച് ആക്രമണം നടത്താന്‍ വലതുപക്ഷ രാഷ്ട്രീയ ക്കാരും മാധ്യമങ്ങളും തയ്യാറായിട്ടുണ്ട്. സി പിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാന്‍ പോകുന്നു എന്ന മട്ടിലാണ് ഇന്നലത്തെയും ഇന്നത്തെയും മാ ധ്യമങ്ങളിലെ വാര്‍ത്തക ള്‍. ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെ യ്താല്‍ മതി. അല്ലയോ വലതുപക്ഷ മാധ്യമങ്ങളേ…സിപിഎം പ്രത്യേക തരം പാര്‍ട്ടിയാ ണ്. അത് കോണ്‍ ഗ്ര സിനെപ്പോലെയല്ല, ബിജെപിയെപ്പോലെയല്ല, മുസ്ലിം ലീഗിനെപ്പോലെയല്ല… ഓരോ പാര്‍ട്ടി മെമ്പറും സി പിഎമ്മിലേക്ക് കടന്നുവരുമ്പോള്‍ ഒപ്പിട്ടു നല്‍ കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തി താല്‍പ്പര്യം പാര്‍ട്ടിയു ടേയും സമൂഹത്തിന്റേയും താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തണം എന്നാണ്.
അത് കൃത്യമായിട്ട് നടപ്പാക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ നാടിന്റെ താല്‍പ്പര്യത്തിന്, പാര്‍ട്ടിയുടെ താല്‍പ്പര്യ ത്തിന് കീഴ് വഴങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടി നേ താവും ഓരോ പാര്‍ട്ടി അംഗവും സ്വീകരി ക്കേണ്ടത്. സ്വാഭാവികമായിട്ടും നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ ജീര്‍ണതകളുണ്ട്. ആ ആശയങ്ങള്‍ സിപി എമ്മിന്റെ ഏതെങ്കിലും ഒ രു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ സ്വാഭാവികമായിട്ടും പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇങ്ങനെ ബാധിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടും.
കാരണം സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കു വേണ്ടിയിട്ടാണ്. ആ മതനിരപേക്ഷതയുടെ സ ത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ് സിപിഎം പ്രവര്‍ത്തക ന്മാര്‍. വ്യതിചലനം ഉണ്ടെങ്കില്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കും. തിരുത്താന്‍ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അവര്‍ക്ക് സ്ഥാന മില്ലെന്ന് പ്രഖ്യാപിക്കും. അതാണ് സിപിഎമ്മിന്റെ സവിശേഷത-പി ജയരാജന്‍ പറഞ്ഞു.











