ഫ്രഞ്ച് സംസ്‌ക്കാരം പ്രതിഫലിപ്പിക്കുന്ന പ്രഥമ ബിസ്ട്രോയുമായി കഫേ നോയര്‍ ഫോ ര്‍ട്ടുകൊച്ചിയില്‍ റെസ്റ്റോറന്റ് തുറന്നു. കഫേ നോയറിന്റെ ആദ്യ ബിസ്ട്രോയാണ് അ സോറയില്‍ തുറന്നത്
കൊച്ചി: ഫ്രഞ്ച് സംസ്‌ക്കാരം പ്രതിഫലിപ്പിക്കുന്ന പ്രഥമ ബിസ്ട്രോയുമായി ക ഫേ നോയര്‍ ഫോര്‍ട്ടുകൊ ച്ചിയില്‍ റെസ്റ്റോറന്റ് തുറന്നു. കഫേ നോയറിന്റെ ആദ്യ ബിസ്ട്രോയാണ് അസോറയില്‍ തുറന്നത്. രണ്ടു നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് ഫോര്‍ട്ടുകൊച്ചിയിലെ കഫേ നോയര്‍ പ്രവര്‍ത്തിക്കുന്നത്. സഹ സ്ഥാപകനും സി.ഇ.ഒ യുമായ ഡോണ്‍ തോമസ്, ഡയറക്ടര്‍ സുബിന്‍ ശശി, ഓപ്പറേഷന്‍സ് ഹെഡ് പ്രിത്പാല്‍ സിംഗ് കലിനറി ഡയറക്ടര്‍ ഷെഫ് ഡാനിയേല്‍ കോശി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പിലാഫിനൊപ്പം വിളമ്പുന്ന റെഡ് വൈനില്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ തുട യുടെ കോക് ഓവിന്‍, ബിഗറ്റ് ടോസ്റ്റിനൊപ്പം ചെറി ടൊമാറ്റോയും ആട് ചീ സും ചേര്‍ത്ത് വിളമ്പുന്ന അവകാഡോ ഓണ്‍ ടോസ്റ്റ്, വൈറ്റ് വൈന്‍ ആന്റ് ബട്ടര്‍ ബ്രെയ്സ്ഡ് ഗ്രില്‍ഡ് ടൈഗര്‍ പ്രോണ്‍സ്, ഗ്രില്‍ഡ് ബാക്ക് വാട്ടര്‍ റെഡ് സ്നാപ്പര്‍, ക്വീഷ്റൈന്‍, സെന്റ് ലസാര്‍ഡ്, ട്രിബ്യൂട്ട് ക്രോക്ക് മോസിയോര്‍ തുട ങ്ങിയവ പ്രധാന വിഭവങ്ങളാണ്.
പാരീസിയന്‍, ഇന്ത്യന്‍, കോണ്ടിനെന്റല്‍ ഭക്ഷണങ്ങള്‍ ലഭിക്കുമെന്ന് ഷെഫ് ഡാനിയേല്‍ കോശി പറഞ്ഞു. പ്രാദേശിക കടല്‍ വിഭവങ്ങളായ കൊഞ്ച്, സ്നാപ്പര്‍ എന്നിവയോടൊപ്പം ഊട്ടിയില്‍ നിന്നുള്ള ഇംഗ്ലീഷ് പച്ച ക്കറികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് സഹോദരന്മാരായ ജീന്‍ മൈക്കിളും തിയറിയും ചേര്‍ന്ന് ആരംഭിച്ച കഫേ നോയര്‍ 2010ല്‍ ബാംഗ്ലൂ രിലെ യു.ബി സിറ്റിയിലാണ് ഇന്ത്യയിലെ ആദ്യത്തെ ഔട്ട്ലെറ്റ് ആരംഭിച്ചത്. കോഫി, വൈന്‍, മധുരപല ഹാരങ്ങള്‍, സാലഡുകള്‍, പിസ്സ, പാസ്ത, സാന്‍ഡ്വിച്ച്, ബര്‍ഗര്‍, ക്രേപ് തുടങ്ങിയവയും ലഭിക്കും. മുംബൈ യ്ക്കും ബാംഗ്ലൂരിനും ശേഷം തുറന്ന ആറാമത്തെ ഔട്ട്ലെറ്റാണ് കൊച്ചിയിലേത്. ഹൈദരബാദിലാണ് അടു ത്തതായി പ്രവര്‍ത്തനം തുടങ്ങുന്നത്.