മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകു ളത്ത് തൈക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക ഷോറൂം മോട്ടോ മോറിനി,സോണ്ടസ്,അടുത്തിടെ പുറത്തിറക്കിയ ആഗോള ബ്രാന്‍ ഡാ യ ക്യുജെ മോട്ടോര്‍ എന്നീ സൂപ്പര്‍ ബൈക്കുകളുടെ ആഗോള ശ്രേണിയാണ് പ്രദര്‍ശി പ്പിക്കുന്നത്
കൊച്ചി : മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകുളത്ത് തൈ ക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക ഷോറൂം മോട്ടോ മോറി നി, സോണ്ടസ്, അടുത്തിടെ പുറത്തിറക്കിയ ആഗോള ബ്രാന്‍ഡായ ക്യുജെ മോട്ടോര്‍ എന്നീ സൂപ്പര്‍ ബൈക്കുകളുടെ ആഗോള ശ്രേണിയാണ് പ്രദര്‍ശിപ്പിക്കുന്നത്.
മോട്ടോ മോറിനി ശ്രേണിയില്‍ 650 സിസിയുടെ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നു, 6,89,000 രൂപ മു തലാണ് എക്സ്-ഷോറൂം വില.എക്സ്-കേപ് 650,എക്സ്-കേപ്പ് 650 എക്സ് എന്നിവയ്ക്കൊപ്പം സീമെസോ റെ ട്രോ സ്ട്രീറ്റും, സ്‌ക്രാംബ്ലറും ഇതില്‍ ഉള്‍പ്പെടുന്നു.
സോണ്ടസ് ശ്രേണി 3,15,000 രൂപ മുതല്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. 350 സിസി വിഭാഗത്തില്‍ 5 മോഡലുകളാണുള്ളത്. 350R, 350X, GK350, 350T, 350T ADV എന്നിവയാണത്.
ക്യുജെ മോട്ടോര്‍ ശ്രേണി ആരംഭിക്കുന്നത് 1,99,000 രൂപ (എക്‌സ്-ഷോറൂം) മുതല്‍ക്കാണ്. 250 സിസി മുതല്‍ 400 സിസി വിഭാഗത്തില്‍ SRC 250, SRC 500, SRV 300, SRK 400 എന്നിവ ഉള്‍പ്പെടുന്ന നാല് മോ ഡലുകള്‍ ഉണ്ട്.