കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ കാറിന് നേരെ മദ്യലഹ രിയില്‍ ആക്രമം നടത്തിയയാള്‍ പിടിയില്‍. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത്
കൊച്ചി : കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ കാറിന് നേരെ മദ്യ ലഹരിയില്‍ ആക്രമം നടത്തിയയാള്‍ പിടിയില്‍. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത്. ഇയാള്‍ ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി വല്ലാര്‍പാടം കണ്ടെയ്നര്‍റോഡില്‍ വച്ചായിരുന്നു അതിക്രമം. നെടുമ്പാശേരിയില്‍ വിമാനമിറങ്ങി എറണാകുളത്തെ തന്റെ ഔദ്യോഗിക വസതിയിലേക്ക് വരികയായിരുന്നു ജസ്റ്റിസ് മണികുമാര്‍
ചീഫ് ജസ്ററിസിന്റെ വാഹനം വല്ലാര്‍പാടത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ടിജോ തന്റെ വാ ഹനം വട്ടം വച്ച് ചീഫ് ജസ്റ്റിനെതിരെ തട്ടിക്കയറുകയായിരുന്നു. നീ തമിഴനല്ലേടാ എന്ന് ചോദിച്ചുവെന്നും പറയുന്നു. ഉടന്‍ തന്നെ പൊലീസെത്തി ഇയാളെ മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.











