ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു
ന്യൂഡല്‍ഹി : ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (ധനഞ്ജ യ യശ്വന്ത് ചന്ദ്രചൂഡ്) സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.രാഷ്ട്ര പതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ യു യു ലളി തിന്റെ പിന്‍ ഗാമിയായാണ് ഡി വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റത്. രാജ്യത്തെ പരമോന്നത ന്യായാധിപ ന്റെ കസേരയില്‍ അദ്ദേഹത്തിനു രണ്ട് വര്‍ഷം കാലാവധിയുണ്ട്.
22 വര്‍ഷത്തെ ന്യായാധിപ ജീവിതത്തിന്റെ ഉടമയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 10 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വി ഷ്ണു ചന്ദ്രചൂഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ്.
നീതിന്യായ ജീവിതത്തില്‍ നിരവധി സുപ്രധാന വിധി പ്രസ്താവങ്ങള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പു റപ്പെടുവിച്ചിട്ടുണ്ട്. 2018 സെപ്തംബറില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രി മിന ല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിന്യായം ഇതില്‍ പ്രധാനപ്പെട്ടതാണ്. 1976ലെ എഡിഎം ജബല്‍ പുര്‍ കേസിലെ വിധിയില്‍ പിതാവ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന്റെ സ്വകാര്യത മൗ ലികാവകാശമല്ലെന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തിരുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് ഇതോടെ കാലഹരണപ്പെട്ടു. ആധാറിന്റെ സാധുത സുപ്രിംകോടതി അം ഗികരിച്ച പ്പോള്‍ ബെഞ്ചിലെ ഏക വിയോജനസ്വരം ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു. വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിയും എറെ സാമൂഹിക ചലനങ്ങള്‍ക്ക് കാരണമായി.
എ ബി വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയാ യി. 2013 ഒക്ടോബര്‍ 31ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.