വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം.സരിത്ത് എന്നയാള്‍ക്കെതിരെയാണ് പരാതി
തൃശൂര്‍: വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം.സരിത്ത് എന്ന യാള്‍ക്കെതിരെയാണ് പരാതി.
മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാ ന്‍ ശ്രമിക്കുകയായിരുന്നു. നവംബര്‍ 7 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നിര്‍മ്മാണം നടക്കുന്ന വീട്ടി ലേയ്ക്ക് ഇയാള്‍ കുട്ടികളെ വിളിച്ചു വരുത്തി.
കുട്ടികളെ അടുത്തിരുത്തി സരിത്ത് അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു.പിന്നാലെ കുട്ടിക ളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറഞ്ഞു.സംഭവം അറിഞ്ഞ മാതാപിതാക്കള്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നു.











