ഒമാനില്‍ കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ കോവിഡ്​ ബാധിച്ചത്​ 9000 പേർക്ക്​

oman health minister covid

Web Desk

ഒമാനില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ഗുരുതരമായ വിധത്തിൽ ഉയരുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൗദി. കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ 9000 പേർക്കാണ്​ രോഗം ബാധിച്ചത്​. 43 പേർ മരണപ്പെടുകയും ചെയ്​തു. ആറ്​ ആഴ്​ചയായി രോഗികളുടെ എണ്ണത്തിലും മരണത്തിലും കാര്യമായ വർധനവ്​ ദൃശ്യമാണ്​. പ്രതിരോധ നടപടികൾ പാലിക്കാനുള്ള ചിലരുടെ വിമുഖതയാണ്​ ഇതിന്​ കാരണമെന്നും സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.

മഹാമാരിയുടെ ആദ്യ മാസങ്ങളിൽ രോഗ വ്യാപനം തടഞ്ഞുനിർത്താൻ സാധിച്ചിരുന്നു. സർക്കാരിന്‍റെ പരിശ്രമങ്ങൾക്ക്​ ഒപ്പം പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ജനങ്ങളുടെ പ്രതിബദ്ധതയുമാണ്​ ഇതിന്​ സഹായിച്ചത്​. ആദ്യത്തെ നാലുമാസ കാലയളവിൽ 7700 പേർക്കാണ്​ രോഗം ബാധിച്ചത്​. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 27000 പുതിയ രോഗികളാണ്​ ഉണ്ടായത്​. കോവിഡ്​ സ്​ഥിരീകരിക്കുന്ന പലരും ഒരു കുറ്റബോധവുമില്ലാതെ ജനങ്ങളുമായി ഇടപഴകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു വഴി സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെയും സമൂഹത്തി​​െൻറയും ആരോഗ്യമാണ്​ പലരും അപകടാവസ്​ഥയിലാക്കുന്നത്​. സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്​തിട്ടുണ്ട്​. ജനങ്ങൾക്ക്​ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ലോക്​ഡൗൺ അടക്കം സഞ്ചാര വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്​തു. ജനങ്ങൾ സാമൂഹികവും ധാർമികവും മതപരവും ദേശീയവുമായ ഉത്തരവാദിത്വം കാണിക്കുന്നതിലൂടെ മാത്രമേ മഹാമാരിയുടെ വ്യാപനം തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി ഓർമിപ്പിച്ചു. ഗുരുതരാവസ്​ഥയിലുള്ള രോഗികൾക്കായി ഫീൽഡ്​ ആശുപത്രി തുടങ്ങാനും പദ്ധതിയുണ്ട്​. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തതിന്​ ഒപ്പം സാമൂഹിക വ്യാപനം കൂടി ശ്രദ്ധയിൽപ്പെട്ടാൽ ചില മേഖലകളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Also read:  യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് പളളിയിൽ പ്രവേശനം: പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കണം

മുഖാവരണം ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കുന്നതിന്​ ആലോചനയുണ്ടെന്ന്​ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഗതാഗത മന്ത്രി ഡോ. അഹമ്മദ്​ അൽ ഫുതൈസി പറഞ്ഞു. നിലവിൽ 20 റിയാലാണ്​ പിഴ. നിയമലംഘനം സംബന്ധിച്ച പരിശോധന ഊർജിതമാക്കുന്നതും ആലോചനയിലുണ്ട്​. വേയാമയാന മേഖലയുടെ പ്രവർത്തന ചെലവ്​ അവലോകനം ചെയ്യുകയും കുറക്കുകയും ചെയ്​തിട്ടുണ്ട്​. ഇതി​ന്‍റെ ഭാഗമായി പൈലറ്റുമാർ അടക്കം നിരവധി ജീവനക്കാരെ ജോലിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. പത്രമാധ്യമങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്ന കാര്യം അടുത്ത സുപ്രീം കമ്മിറ്റി യോഗം പരിഗണിക്കുമെന്നും അൽ ഫുതൈസി പറഞ്ഞു. കായിക പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കില്ല. ജിംനേഷ്യങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നത്​ ഇപ്പോഴുംആലോചനയിലാണ്​. മഹാമാരി കാലയളവിൽ സ്വദേശികൾക്ക്​ രാജ്യം വിടാൻ അനുമതിയുണ്ടാകില്ല. അതിർത്തികൾ അടഞ്ഞു കിടക്കും. രാജ്യത്ത്​ വരുന്ന എല്ലാവർക്കും ക്വാറ​ന്‍റൈൻ നിർബന്ധമാ​ണെന്നും മന്ത്രി പറഞ്ഞു.

Also read:  ഇന്ത്യൻ രുചി വൈവിധ്യങ്ങളുമായി ‘ഇന്ത്യ ഉത്സവി’ന്​ ലുലുവിൽ തുടക്കം

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES