English हिंदी

Blog

cycling

 

ദുബായ്: വാഹനങ്ങള്‍ ചീറിപ്പായുന്ന ദുബായിലെ തിരക്കേറിയ ശൈഖ് സായിദ് റോഡ് ഈ മാസം 20ന് ശാന്തമായ സൈക്കിള്‍ യാത്രയൊരുക്കുന്നു. നഗരത്തില്‍ ഏറ്റവും തിരക്കേറിയ രാജവീഥിയിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന്റെ് ഭാഗമായി സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്ന വിവരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് അറിയിച്ചത്.

കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ കഴിയുന്ന സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം.രണ്ട് വിഭാഗമായി തരം തിരിച്ചായിരിക്കും സൈക്ലിങ് നടക്കുക. നാല് കിലോമീറ്റര്‍ ഫാമിലി റൈഡ്, 14 കിലോമീറ്റര്‍ ഓപണ്‍ റൈഡ്. അഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫാമിലി റൈഡില്‍ പങ്കെടുക്കാം. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബോലെവാര്‍ദിന് സമീപമായിരിക്കും ഇവര്‍ക്കുള്ള റൂട്ട്. ഫോട്ടോ എടുക്കാന്‍ നിരവധി സാധ്യതകളുള്ള പ്രദേശമാണിത്. 13 വയസസിനു മുകളിലുള്ളവര്‍ക്കാണ് 14 കിലോമീറ്റര്‍ റൈഡില്‍ പങ്കെടുക്കാന്‍ അവസരം.

 

Also read:  ദുബായ് എയര്‍പോര്‍ട്ടില്‍ എമിറേറ്റ്‌സിന് സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌ക് സംവിധാനം

14 നിരകളുള്ള ഹൈവേയിലൂടെ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ഡൗണ്‍ ടൗണ്‍, ബിസിനസ് ബേ, ദുബായ് കനാല്‍ എന്നിവ വഴിയാണ് യാത്ര.പങ്കെടുക്കുന്നതിനായി www.dubairide.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്വന്തം സൈക്കിളും ഹെല്‍മറ്റും കൊണ്ടുവരണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി. ആദ്യമായാണ് ശൈഖ് സായിദ് റോഡ് സൈക്ലിങ്ങിനായി തുറന്നുകൊടുക്കുന്നത്.

Also read:  മെട്രോ റൂട്ട് -2020 പാത തുറന്ന് ദുബായ്

നഗരത്തെ സൈക്കിള്‍ സൗഹൃദമാക്കാനാണ് ദുബൈ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ജനങ്ങളെ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. സൈക്കിള്‍ വ്യാപകമാകുന്നതോടെ പരിസ്ഥിതി സൗഹൃദ യാത്രയൊരുങ്ങും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ പ്രചോദനം. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള നിങ്ങളുടെ യാത്രയില്‍ നാഴികക്കല്ലാകുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

ചലഞ്ചിന്റെ ഭാഗമായി ഹോസ്പിറ്റല്‍സ് & ക്ലിനിക്ക്സ് പങ്കാളിയായി ആസ്റ്റര്‍ ഗ്രൂപ്പ് LiveBetterwithAster  എന്ന ക്യാമ്പയിന് തുടക്കമിട്ടു. ദുബായ് ഖുറാനിക് പാര്‍ക്കിലും കൈറ്റ് ബീച്ചിലും ഒരുക്കിയ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും ബൂത്തുകളില്‍ സൗജന്യ ഫിറ്റ്നസ് സെഷനുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. വിദഗ്ധര്‍ നയിക്കുന്ന ഫിറ്റ്നെസ് സെഷനുകളിലൂടെയും ഹെല്‍ത്ത് ചെക്കപ്പുകളിലൂടെയും ദുബായ് നിവാസികള്‍ക്ക് ആരോഗ്യ അവബോധം നല്‍കും.ദുബായ് നിവാസികള്‍ക്ക് അവരുടെ സ്വന്തം ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത് ഗിഫ്റ്റ് ഹാമ്പറുകളും വൗച്ചറുകളും നേടാന്‍ അവസരമുണ്ടാകും. ഒപ്പം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 28 വരെ ഹെല്‍ത്ത് ചെക്കപ്പില്‍ പ്രത്യേക ഇളവുകള്‍ നേടാം. ഡിസംബര്‍ 31വരെ യു.എ.ഇയിലെ ആസ്റ്റര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ദുബായ് നിവാസികള്‍ക്ക് പ്രത്യേക ഇളവോടെ ഹെല്‍ത്ത് ചെക്കപ്പ് നടത്താനും അവസരം ലഭിക്കും.

Also read:  'വെറും സുരക്ഷയല്ല അതിവേഗ സുരക്ഷ '- കോവിഡ് പ്രതിരോധത്തിന് യു.എ.ഇയില്‍ പുതിയ കമ്മിറ്റി