സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ഭേദഗതി ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാ ണ്, ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വ ത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. ഭേദഗതി ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
എഴ് ദിവസം തുടര്‍ച്ചയായി കേസില്‍ കോടതി വാദം കേട്ടു. സാമ്പത്തിക നിലയുടെ മാത്രം അടി സ്ഥാനത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്നു ള്ള വ്യതിചലനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്ന മല്ലെന്നും അത് സാമൂഹികശാക്തീകരണമാ ണെന്നും കോടതി വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു.
2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവയില്‍ ക്ലോസ് (6) ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജോലിയിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സംവരണം നല്‍കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. പുതുതായി ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 15(6) വിദ്യാഭ്യാ സ സ്ഥാപനങ്ങളിലെ സംവരണം ഉള്‍പ്പെടെ സാമ്പത്തികമായി ദുര്‍ബലരായ ഏതൊരു പൗരന്റെ യും പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ അവസരം നല്‍കുന്നതാണ്.
ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ എയ്ഡഡ് ആയാ ലും അണ്‍ എയ്ഡഡ് ആയാലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയു ള്ള ഏത് വിദ്യാഭ്യാസ സ്ഥാപ നത്തിലും ഇത്തരം സംവരണം നല്‍കാമെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്. സംവരണത്തി ന്റെ ഉയര്‍ന്ന പരിധി പത്ത് ശതമാനമായിരിക്കുമെന്നും അത് നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറ മേയായിരിക്കുമെന്നും അതില്‍ പറയുന്നു.
2020 ഓഗസ്റ്റ് 5 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കാര്യ ങ്ങള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. പ്രത്യേക സാഹചര്യങ്ങളില്‍ സംവരണത്തിനായുള്ള 50% പരിധി ലംഘിക്കാന്‍ കഴിയുമോ, സാമ്പത്തിക നിലയുടെ ഏക മാനദണ്ഡത്തില്‍ അനുകൂലമായ നടപടി നല്‍കാനാകുമോ തുടങ്ങിയ വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധി യിലാണ് സംവരണം ശരിവെച്ചത്. ഭേദഗതി ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.