പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു
തിരുവനന്തപുരം : പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ച തായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗി ക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശുചിമുറിയില്‍ പോയിവന്ന ശേഷമാണ് ശാരീരിക പ്ര ശ്നങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേ സമയം രേഷ്മയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് അറിയുന്നത്. കേസില്‍ തെളിവെടു പ്പിനായി കൊണ്ടുപോകാനിരിക്കെയാണ് സംഭവം. രാവിലെ എഴരയോടെ ബാത്ത്റൂമില്‍ പോകണ മെന്നാവശ്യപ്പെട്ടു. ബാത്ത്റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയാ യി രുന്നു. ചര്‍ദ്ദിലിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ഗ്രീഷ്മയുടെ വീടിന് നേര്‍ക്ക് കല്ലേറ്
അതിനിടെ, ഗ്രീഷ്മയുടെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളി ക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നട ന്നത്. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്ന ലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍ പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.