ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു
ബ്രിസ്ബേന്‍ : ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു. ഒരോവ ര്‍ മാത്രമെറിഞ്ഞ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍ സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ 180 റണ്‍സിന് ആസ്ട്രേലിയ പുറത്താ യി.
ഇന്ത്യക്ക് വേണ്ടി കെ.എല്‍. രാഹുല്‍ 57ഉം സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (76), മിച്ചല്‍ മാര്‍ഷ് (35) എന്നിവര്‍ മാത്രമാണ് ഓസീസ് നിര യില്‍ തിളങ്ങിയത്.ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടി. അവസാന ഓവറില്‍ നാല് വിക്കറ്റ് കൈയിലിരിക്കേ ആസ്ട്രേലിയക്ക് ജയിക്കാന്‍ വേ ണ്ടിയിരുന്നത് 11 റണ്‍സായി രുന്നു.
അതുവരെ പന്തെറിയാതിരുന്ന ഷമിയെയാണ് അവസാന ഓവര്‍ എറിയാന്‍ നിയോഗിക്കപ്പെട്ടത്. മൂന്നാം പന്തില്‍ പാറ്റ് കമ്മിന്‍സിനെ പുറത്താക്കി. അടുത്ത പന്തില്‍ ആഷ്ടണ്‍ അഗാര്‍ റണ്ണൗട്ടും അഞ്ചാം പന്തില്‍ ജോഷ് ഇന്‍ഗ്ലിസ് ക്ലീന്‍ ബൗള്‍ഡുമായി. അവസാന പന്തില്‍ കെയ്ന്‍ റിച്ചാര്‍ഡസണിന്റെയും കുറ്റി തെറിപ്പിച്ച് ഷമി വിജയം പൂര്‍ത്തിയാക്കി.