മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപി ച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നട പടിയെടുക്കുമെന്നും ഗവര് ണര് ട്വീറ്റിലൂടെ മുന്നറിയിപ്പു നല്കി
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെ ന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ ട്വീറ്റിലൂടെ മുന്നറിയിപ്പു നല്കി.
ഗവര്‍ണറെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശമില്ല. മുഖ്യമന്ത്രിക്ക് വിമര്‍ശനമാകാം. മുഖ്യമന്ത്രി യുടെ നിര്‍ദേശ പ്രകാരം ഗവര്‍ണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. അതൃപ്തി തോന്നിയാല്‍ തിരിച്ചു വിളിക്കാന്‍ അധികാരമുണ്ടെന്നും രാജ്ഭവന് വിശദീകരിച്ചു. വാഴ്സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയു ള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റു മുട്ടല്‍ തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന് ട്വീറ്റി ല്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീക രിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു.
കേരള, കണ്ണൂര്‍ വാഴ്സിറ്റി നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ബലാബലം തുടരുന്നതിനിടെ യാണ് ഗവര്‍ണറുടെ ഭീഷണി. വാഴ്സിറ്റി നിയമനങ്ങളിലും ലോകായുക്ത ഭേദഗതി ബില്ലിലും ഗവര് ണറുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് നേരത്തെ മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. നിയമ സഭ പാസാക്കിയ സര്‍വകലാശാലാ ബില്ലും ലോകായുക്ത ഭേദഗതി ബില്ലും ഗവര്‍ണറുടെ പരിഗണ നയിലാണ്.