ഇലന്തൂരില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ട നരബലിക്കേസില്‍ അതിക്രൂരമായ കൊലപാത കമാണ് പ്രതികള്‍ നടത്തിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീ കളെ കൊലപ്പെടുത്തിയ ശേഷം മാംസം പാകം ചെയ്ത് ഭക്ഷിച്ചതായി അറസ്റ്റിലായ പ്രതി കളില്‍ ഒരാളായ ലൈല പൊലീസിന് മൊഴി നല്‍കി
പത്തനംതിട്ട: ഇലന്തൂരില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ട നരബലിക്കേസില്‍ അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീകളെ കൊല പ്പെടുത്തിയ ശേഷം മാംസം പാകം ചെയ്ത് ഭക്ഷിച്ചതായി അറസ്റ്റിലായ പ്ര തിക ളില്‍ ഒരാളായ ലൈല പൊലീസിന് മൊഴി നല്‍കി. നരബലി ആസൂത്രണം നട ത്തിയ ഷാഫിയുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും ലൈല മൊ ഴി നല്‍കി. ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍ നിന്ന് മാംസം ഭക്ഷി ക്കാന്‍ ഷാഫി നിര്‍ദേശിച്ചതായും പ്രതി പറഞ്ഞു.
സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ് പ്രതികള്‍ കൃത്യം നട ത്തി യതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ദേവപ്രീതിക്കായാണ് സ്ത്രീ കളെ കൊ ലപ്പെടുത്തി യത്. കൊച്ചി ചിറ്റൂര്‍ റോഡില്‍ നിന്നും കൊണ്ടു പോയ പത്മയെ പ്ലാ സ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ജീ വനോടെ കഴുത്തില്‍ ക ത്തി കുത്തിയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പത്മയുടെ മൃതദേഹം 56 കഷണങ്ങളായാണ് വെട്ടി നുറുക്കിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ബക്ക റ്റിലാക്കി കൊണ്ടുപോയാണ് കുഴിച്ചിട്ടത്. ലൈലയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. കട്ടി ലില്‍ കെട്ടിയിട്ടശേഷം വായില്‍ തുണി തിരുകി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം പത്മയുടെ രഹസ്യ ഭാഗത്ത് കത്തി കുത്തിക്കയറ്റി മുറിവേല്‍പ്പിച്ചു. ലൈലയുടെ ഭര്‍ത്താവ് ഭഗവ ല്‍ സിങ് സ്ത്രീയുടെ മാറിടം മുറിച്ചു മാറ്റി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൈ കാലുകള്‍ മുറിച്ചു മാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മയെയും റോസ്‌ലി യേയും കൊലപ്പെടുത്തിയ ശേഷം മാംസഭാഗം അറുത്തെടുത്ത് സൂക്ഷിച്ചി രുന്നു. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങള്‍ കുഴിച്ചിട്ട ശേഷമാണ് മാറ്റിവെച്ച മാം സം പാകം ചെയ്ത് കഴിച്ചത്. മാംസം പൂജ ചെയ്ത ശേഷമാണ് ഷാഫി ഭഗവല്‍ സിം ഗിനും ലൈലക്കും നല്‍കിയത്.
സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് രാവിലെ എറ ണാ കുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നു മാണ് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോകുന്നത്. അന്നേദി വസത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നും വെള്ള സ്‌കോര്‍പിയോ കാറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചതാണ് കേസില്‍ നിര്‍ണാ യകമായത്. സെപ്റ്റം ബര്‍ 26 നാണ് പത്മയെ കൊലപ്പെടുത്തുന്നത്.
ഇന്നലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി കേസ് വിവരങ്ങള്‍ പുറത്തായ ത്. എറണാകുളം കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി പത്മ, തൃ ശൂര്‍ സ്വദേശിനി റോസിലി എന്നിവരാണ് നരബലിക്ക് ഇ രയായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റം ബര്‍ 26നും കൊ ലപ്പെടു ത്തിയെന്നാണ് കരുതുന്നത്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാ ഫിയേയും ഭഗവല്‍ സിങിനേയും കാക്കനാട് ജില്ലാ ജയിലില്‍ അടയ്ക്കും. ലൈല യെ വനിതാ ജയിലിലേക്കും മാറ്റും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീ സ് ഇന്നുതന്നെ അപേ ക്ഷ നല്‍കും.
അതേസമയം പോലീസ് പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തി ലെടു ത്തിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം വേണ മെന്ന് പൊലീസ് അറിയിച്ചു. നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇ ത് പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും പൊലീസ് പറ ഞ്ഞു.