English हिंदी

Blog

shyam-ala

 

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യമലയാളിയാണ് സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യ കണ്‍ട്രി ഹെഡ് കെ മാധവന്‍. സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്‌സ് സിഇഒ എന്‍.വി സിങ്ങിന്റെ രണ്ട് വര്‍ഷ കാലാവധി തീരുന്ന ഒഴിവിലാണിത്. പുതിയ പദവിയെക്കുറിച്ചും ചുമതലകളെക്കുറിച്ച് കെ മാധവന്‍ ദേശീയ മാധ്യമത്തോട് പങ്കുവെച്ചു.വ്യവസായത്തില്‍ സുസ്ഥിരമായ ഒരു നിയന്ത്രണ സംവിധാനത്തിന്റെ ആവശ്യകത. ടെലികോം, മീഡിയ വ്യവസായത്തിന് പ്രത്യേക റെഗുലേറ്റര്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത, ബാര്‍ക്കിന്റെ കാര്യക്ഷമതയിലുള്ള വിശ്വാസം, ടെലിവിഷന്‍ വ്യവസായത്തില്‍ ഒടിടികളുടെ വളര്‍ച്ചയുടെ സ്വാധീനം, ടിവിയിലെ ഉള്ളടക്കത്തിന്റെ ഗുണനിലവാരം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കെ മാധവന്റെ വാക്കുകള്‍:

കോവിഡ്കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും സംപ്രേക്ഷണ മേഖലയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ രസിപ്പിക്കാനും അവരുമായി ഇടപഴകാനും കഴിഞ്ഞു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി ഇടിഞ്ഞു. പരിപാടികളുടെ സംപ്രേക്ഷണം പ്രതിസന്ധിയിലായി. എങ്കിലും ആളുകളെ വീടുകളില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞു.

Also read:  മാധ്യമ- വിനോദ മേഖല 2030 ഓടെ 100 ബില്ല്യണ്‍ വളര്‍ച്ചയിലെത്തും: കെ മാധവന്‍

പ്രൊഡക്ഷന്‍ നിര്‍ത്തിവെച്ചിരുന്ന സമയങ്ങളിലും സിനി ആര്‍ട്ടിസ്റ്റുകളെയും തൊഴിലാളികളെയും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ പിന്തുണച്ചിരുന്നു. അവരെ കോവിഡ് പ്രതിസന്ധി മാനസികവും വൈകാരികവുമായി ബാധിക്കാതിരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ മറുവശത്ത്, ഈ വ്യവസായം സുസ്ഥിരമായ മൂല്യം സൃഷ്ടിക്കാന്‍ കഴിയാതെ വെല്ലുവിളി നിറഞ്ഞ റെഗുലേറ്ററി അന്തരീക്ഷത്തെ അഭിമുഖീകരിക്കുകയാണ്. എന്‍ടിഒ 1.0 യുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് മുമ്പുതന്നെ എന്‍ടിഒ 2.0 അവതരിപ്പിച്ചു. ഇതോടെ നിരന്തരം റെഗുലേറ്ററി ചട്ടക്കൂട് മാറിക്കൊണ്ടിരിക്കുകയാണ്.

നിക്ഷേപം, കണ്ടന്റ് നിലവാരം തുടങ്ങിയ വിഷയങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഐബിഎഫ് പരിഹാരം കാണും. ബ്രോഡ്കാസ്റ്റ് വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.നിലവില്‍ സര്‍ക്കാരും അത് പ്രതിനിധീകരിക്കുന്ന പ്രക്ഷേപണ മേഖലയും തമ്മിലുള്ള പാലമായി ഐ.ബി.എഫ് പ്രവര്‍ത്തിക്കുന്നുണ്ട്. റെഗുലേറ്ററുമായും വിവര, പ്രക്ഷേപണ മന്ത്രാലയവുമായുള്ള തങ്ങളുടെ ബന്ധം ദൃഢപ്പെടുത്താനുള്ള ഞങ്ങളുടെ പരിശ്രമം ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുമെന്ന് ഉറപ്പുണ്ട്.

Also read:  സെക്രട്ടറിയേറ്റ് തീപിടിത്തം: അട്ടിമറിയില്ലെന്ന് അന്വേഷണ സമിതി

ബാര്‍ക്ക് റേറ്റിംഗുകള്‍ വലുതും ചെറുതുമായ പ്രക്ഷേപകരില്‍ മാത്രമല്ല, പരസ്യദാതാക്കളിലും നിര്‍ണായക പങ്ക് വഹിക്കുന്നു. അതിനാല്‍ ബാര്‍ക്കിന്റെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലും ഞങ്ങളുടെ പിന്തുണ തുടരും.

പ്രക്ഷേപണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നതാണ് ഞങ്ങളുടെ ദീര്‍ഘകാലമായുള്ള അഭ്യര്‍ത്ഥന. ഇതിന്റെ ഭാഗമായി പ്രക്ഷേപണ മേഖലയില്‍ ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കാനായി പ്രധാനമന്ത്രിയുടെ ‘ഈസിംഗ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന പ്രധാന തത്ത്വം നടപ്പിലാക്കുന്നതിന് കേന്ദ്രമന്ത്രാലയവുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്.

Also read:  മുക്കുപണ്ടം പണയം വച്ച് പണം തട്ടി ; കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

ആഗോളതലത്തില്‍, പല രാജ്യങ്ങളും ടെലിവിഷനില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറിയിരിക്കുകയാണ്. പക്ഷേ ആ വിപണയിലെല്ലാം ടെലിവിഷന്റെ നുഴഞ്ഞുകയറ്റം ഉണ്ട്. ടെലിവിഷന്‍ രംഗത്തെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. കൂടാതെ പലരും രണ്ടിലും ആകൃഷ്ടരാണ്. ഏത് പ്ലാറ്റ്ഫോം എന്നല്ല, ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തിനാണ് ജനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് വിശ്വസിക്കുന്നു.

കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനായുള്ള വിനോദവും ശക്തവുമായ പരിപാടികള്‍ ഇനിയും തുടരും. ടെലിവിഷന്‍ ഇപ്പോഴും ഒരു ബഹുജന മാധ്യമമായതിനാല്‍, ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ ലൈസന്‍സിംഗ്, റെഗുലേറ്ററി ഭാരം ലഘൂകരിക്കാന്‍ ഞാന്‍ എംഐബിയെയും റെഗുലേറ്ററിനെയും (ട്രായ്) അഭ്യര്‍ത്ഥിക്കുന്നു.