തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തിഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത്
മലപ്പുറം: തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തി ഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത്. ജയിലില്‍ തള ര്‍ന്നു വീണ അമീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയില്‍ അധികൃതര്‍ നല്‍ കുന്ന വിവരം.
തലവേദനയും ഛര്‍ദ്ദിയുമുണ്ടായതിനെത്തുടര്‍ന്ന് അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയാ യിരുന്നു. വിദഗ്ധ ചികിത്സ പറഞ്ഞിരുന്നതായും ഇതിനിടെ മരിക്കുകയായിരുന്നുവെന്നുമാണ് വിവരം.ഇന്ന് രാവിലെ എട്ടുമണിക്ക് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കള്‍ ശനിയാഴ്ച വൈകീട്ട് യാത്രതിരിച്ചു.
2021 മാര്‍ച്ചിലാണ് ഐ എസുമായി ബന്ധം ആരോപിച്ച് മുഹമ്മദ് അമീനെ എന്‍ഐഎ അറസ്റ്റ് ചെ യ്തത്. കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എന്‍ഐ എ കോടതിയില്‍ സമര്‍പ്പിച്ചി രിക്കുന്നത്. കേരളത്തിലും കര്‍ണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു അമീനെ തിരായ കുറ്റപത്രം വിശദമാക്കുന്നത്. ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഐഎസ്ഐഎസ് ആശയപ്രചാരണം നടത്തുകയും ഐഎസ്ഐഎസിലേക്ക് പുതിയ ആളു കളെ റിക്രൂട്ട് ചെയ്ത് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അമീനിനെതിരെ എന്‍ഐഎ ചുമത്തി യിട്ടുള്ള കുറ്റം.