അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാ ധ്യമങ്ങളില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസെടുത്തു. വടകര എടച്ചേരി സ്വദേ ശിയായ ഗിരിജക്കെതിരെയാണ് കേസ്
കോഴിക്കോട്: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസെടുത്തു. വടകര എ ടച്ചേരി സ്വദേശിയായ ഗിരിജക്കെതിരെയാണ് കേസ്.
കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെ ഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രനെതിരെ നേരത്തെ കേസെടുത്തിരുന്നു. സമാന സംഭവത്തില്‍ കോണ്‍ ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊ ലിസ് സ്റ്റേഷനിലെ സി.പി.ഒയുമായ ഉറൂബി നെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
കോടിയേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പത്തനാപുര ത്ത് ഫാമിങ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ വിഷ്ണു ജി. കുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.