ബിഹാറില്‍ കൊവിഡ്- 19 ലക്ഷണങ്ങളോടെ വിവാഹിതനായ 26കാരന്‍ രണ്ടാം ദിവസം മരിച്ച സംഭവത്തില്‍ ചടങ്ങുകളില്‍ പങ്കെടുത്ത് പോസിറ്റീവായവരുടെ എണ്ണം 111 ആയി. യുവാവിന്റെ വിവാഹ- മരണ ചടങ്ങുകളില്‍ 600ലേറെ പേരാണ് പങ്കെടുത്തത്. ചടങ്ങുകളില്‍ പങ്കെടുത്ത 400 പേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.
ജൂണ്‍ 15നായിരുന്നു വിവാഹം. നാനൂറോളം പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. രണ്ട് ദിവസം കഴിഞ്ഞ് വരന്‍ മരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ ഇരുനൂറോളം പേരും പങ്കെടുത്തു. ഇവരില്‍ 111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഒരാഴ്ച മുമ്ബ് ബിഹാറിലെത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വരന്‍.
വിവാഹ ദിവസത്തിന് മുമ്ബ് തന്നെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ആശു
സംസ്ഥാനത്ത് പതിനായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേര്‍ ഇതുവരെ മരണപ്പെട്ടു.