ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖ പത്രം ദേശാഭിമാനി. വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ ണറെന്ന് ദേശാഭിമാനി ആരോപിച്ചു
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മു ഖപത്രം ദേശാഭിമാനി. വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ണറെന്ന് ദേശാ ഭിമാനി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധനായ വ്യക്തിയാണ് ആരിഫ് മു ഹമ്മദ് ഖാന്‍.
ജയിന്‍ ഹവാല ഇടപാടില്‍ ഏ റ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ്. അധികാര ദുര്‍വിനിയോഗം നടത്തി പണം സമ്പാദിച്ചയാളാണ്. വിലപേശിക്കിട്ടിയ നേട്ടങ്ങളില്‍ അദ്ദേഹം മതി മറക്കുകയാണ്. ബിജെപിയുടെ കൂലിപ്പടയാളിയെ പോലെ സര്‍ക്കാറിനെതിരെ യുദ്ധം നയിക്കുക യാണ് ഗവര്‍ണര്‍. എന്നും പത്രം ആരോപിക്കുന്നു. നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ലേഖനത്തില്‍ പറയുന്നു.
ചൗധരി ചരണ്‍സിങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തുടക്കം. 1977 ല്‍ ആ പാര്‍ട്ടി ജനതാ പാര്‍ട്ടി ആയപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി 26-ാം വയസ്സില്‍ എംഎല്‍ എ ആയി. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനാണ് സാധ്യതയെന്ന് വന്നതോടെ അങ്ങോട്ടു മാറി. 1980ലും 1984ലും കോണ്‍ഗ്രസിന്റെ എംപി യായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികള്‍ ക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ല്‍ രാജീ വ് ഗാന്ധി നിയമം കൊണ്ടുവന്നപ്പോള്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടു.
തുടര്‍ന്ന് വിപി സിങ്ങിന്റെ ജനതാദളില്‍ എത്തി. 1989-ല്‍ ദളിന്റെ എംപിയായി. ജനതാദള്‍ സര്‍ക്കാരി ല്‍ വ്യോമയാനമന്ത്രിയായി. ഇതിനിടെ, ജയിന്‍ ഡയറി കേസില്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരുവ ന്നു. 1988 മെയ് മുതല്‍ 1991 ഏപ്രില്‍വരെ ആരിഫ് മുഹമ്മദ് ഖാന് 7.63 കോടി രൂപ ഹവാല ഇടപാടിലൂ ടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. 1998-ല്‍ ബഹുജന്‍ സമാജ് വാദി പാര്‍ടിയില്‍ ചേര്‍ ന്നു. പിന്നീട് ബിഎസ്പി വിട്ട് രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയില്‍ ചേര്‍ന്നു. വീണ്ടും മലക്കംമറിഞ്ഞാണ് 2004ല്‍ ബിജെപിയില്‍ എത്തിയതെന്നും പത്രം പറയുന്നു.
ഗവര്‍ണര്‍ക്കെതിരെ സിപിഐ മുഖപത്രവും
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രവും രംഗത്തെത്തി. ഗവര്‍ണര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടെയും ധൂര്‍ത്ത് വെബ്സൈറ്റില്‍ വ്യക്തമാകും. ഈ ഗവര്‍ണറാണ് സര്‍ക്കാറിനെതിരെ ധൂര്‍ത്ത് ആരോപിക്കുന്നത്. മനോനില തെറ്റിയവരെ പോലെയാണ് ഗവര്‍ണര്‍ പെ രുമാറുന്നത്. പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടിയാണ് ഗവര്‍ണറുടെതെന്നും പത്രം പറഞ്ഞു.