കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ അരുണ്‍കുമാര്‍ (24), കുന്ദമം ഗലം സ്വദേശി കന്നിപൊയില്‍ വീട്ടില്‍ സജിത്ത് കെ.വി (35) എന്നിവരെ 338 ഗ്രാം എം. ഡി.എം.എയുമായാണ് പിടികൂടിയത്
മുത്തങ്ങ: മുത്തങ്ങയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 15 ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി. കോ ഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ അരുണ്‍കുമാര്‍ (24), കുന്ദമംഗലം സ്വദേശി കന്നി പൊയില്‍ വീട്ടില്‍ സജിത്ത് കെ.വി (35) എന്നിവരെ 338 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്.
മൈസൂര്‍ കോഴിക്കോട് ബസ്സ് യാത്രക്കാരായിരുന്നു ഇവര്‍. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദീന്‍ റ്റി, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് റ്റി.എച്ച്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ്, വി.ആര്‍ ബാ ബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോമന്‍ എം, അനൂപ് ഇ., വനിത സിവില്‍ എക്സൈസ് ഓ ഫീസര്‍ മാരായ സുദിവ്യ ബായ് റ്റി.പി, ബിന്ദു കെ.കെ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.











