കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറി യപ്പള്ളി മുട്ടം സ്വ ദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്
കോട്ടയം : കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയ ത്. മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായി രുന്നു.
ശനിയാഴ്ച പുലര്‍ച്ചെയോടെ ഇളയ മകന്‍ മധുവാണ് രാജമ്മയെ അനക്കമില്ലാതെ കണ്ടത്. തുടര്‍ന്ന് സുഭാ ഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായി രുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. മര ണകാരണം വ്യക്തമല്ല. പോസ്റ്റു മോര്‍ട്ടം നടത്തും.