ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വ ദേശിയായ എന്‍ എസ് അജിന്‍ (25) ആണ് മരിച്ചത്. അജിന്‍ ഓടി ച്ച ബൈക്ക് നായ കുറുകെ ചാടി യതി നെത്തുടര്‍ന്ന് പെട്ടന്ന് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരം : നായ കുറുകെ ചാടിയതിനെത്തുടര്‍ന്നുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചി കിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന്‍ (25) ആണ് മരിച്ചത്.അജിന്‍ ഓടിച്ച ബൈക്ക് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് പെട്ടന്ന് ബ്രേക്കി തിനെത്തുടര്‍ന്ന് മറ്റൊരു ബൈക്കുമായി കൂ ട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പതിന് അരുവിയോട് ജംഗ്ഷനിലായിരുന്നു അജിന് അപകടം സംഭവിച്ചത്. തലക്ക് ഗുരു തരമായി പരുക്കേറ്റ അജിന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ചികിത്സയില്‍ ക ഴിയുന്നതിനിടെയാണ് മരണം.
അതിനിടെ തിരുവനന്തപുരത്ത് ഇന്നലെ രാത്രി വീണ്ടും തെരുവ് നായ ആക്രമണമുണ്ടായി. നാഷണ ല്‍ ക്ലബ്ബ് ജീവനക്കാരനായ ശ്രീനിവാസന്‍ എന്നയാള്‍ക്കാണ് സ്റ്റാച്ച്യൂ പരിസരത്തുവെച്ച് കടിയേറ്റത്. ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീനിവാസനെ ഓടിയെത്തിയ നായ കടിക്കുകയായി രുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.