രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍. എഐവൈഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ജിതിന്‍ മോഹന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്
പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍. എഐവൈഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ജിതിന്‍ മോ ഹന്‍ ആണ് എക്‌സൈസി ന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷ പ്പെട്ടു. അടൂരില്‍ വച്ചാണ് ജിതിന്‍ പിടിയിലായത്.
കൊടുമണ്‍ സഹകരണ ബാങ്കില്‍ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമണ്‍ എസ്‌ഐയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചതുള്‍പ്പടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതി ന്‍. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കി യിരുന്ന സംഘത്തിലെ അംഗമാണ് ജിതിന്‍ എന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
ഇവര്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂര്‍ എക്‌സൈസ് റെഞ്ച് ഇന്‍സ്പക്ടര്‍ ബിജു എന്‍ ബേബിയുടെ നേതൃത്വത്തില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് ജിതിന്‍ പിടിയിലായത്.