മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു. പറവൂര്‍ കൈപ്പടി സ്വദേശി വിമല്‍ കുമാറാണ് (54) രണ്ടംഗ സംഘത്തിന്റെ മര്‍ദനം ഏറ്റ് മരിച്ചത് ആക്ര മണത്തിന് പിന്നില്‍ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തി
കൊച്ചി : മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു. പറവൂര്‍ കൈപ്പടി സ്വദേ ശി വിമല്‍ കുമാറാണ് (54) രണ്ടംഗ സംഘത്തിന്റെ മര്‍ദനം ഏറ്റ് മരിച്ചത് ആക്രമണത്തിന് പിന്നില്‍ ല ഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തി. ബൈക്കിലെത്തിയ സംഘമാ ണ് മര്‍ദിച്ചത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിത മാക്കിയതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ പറ യുന്നു. റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയതാണ് വിമല്‍ കുമാറിന്റെ മകനും സുഹൃത്തും. പിന്നാലെ ഇവരും ബൈക്ക് യാത്രികരുമായി വാക്ക് തര്‍ക്കം ഉണ്ടായതായി ദൃ ക്സാക്ഷികള് പറയുന്നു. ഈ സംഘം തന്നെ അല്‍പ്പസമയത്തിനകം തിരിച്ചെത്തി വിമല്‍ കുമാറിന്റെ മകനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയിലാണ് തടയാനെത്തിയ വിമല്‍ കുമാറിനും മര്‍ദ്ദനം ഏറ്റത്.
മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ വിമല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് ലഹരിസംഘങ്ങള്‍ സജീവമാണെന്നും യാതൊരു കാരണവുമില്ലാ തെ യാണ് വിമല്‍ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവ ത്തില്‍ ആലങ്ങോട് പൊലീസ് അന്വേഷണം തു ടങ്ങി. ബൈക്കിലെത്തിയവരെ തിരിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനായി പരിശോധിക്കും.