പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാവികന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ഹന്‍സ് രാജിനെയാണ് കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പ്രായപൂര്‍ ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പി ച്ചത്
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാവികന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വ ദേശിയായ ഹന്‍സ് രാജിനെയാണ് കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസി യാ യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണി ആ യതോടെയാണ് വിവരം പുറത്ത് വരുന്നത്.
ഇയാളുടെ ഭാര്യ പ്രസവത്തോട് അനുബന്ധിച്ച് നാട്ടില്‍ പോയിരുന്നു. ഈ സമയത്താണ് പ്രതി സമീ പവാസിയായ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ശേഷം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പി ക്കു കയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടി ഗര്‍ഭിണി ആണെന്ന വിവരം പുറത്ത് അറിയുന്നത്. പി ന്നാലെ കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഹന്‍സ് കുറ്റം സമ്മതിക്കുകയായിരുന്നു. കൂടുതല്‍ ചോ ദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.











