ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ .ക്ക് സാക്ഷ്യം വഹിച്ച് നാവിക സേനയുടെ കപ്പലുകള്‍.
മസ്‌കത്ത് : ആസാദി ക അമൃത് മഹോത്സവം ഒമാനിലും ആഘോഷിച്ചു. ഇന്ത്യന്‍ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
ഐഎന്‍സ് കൊച്ചി, ഐഎന്‍എസ് ചെന്നൈ എന്നീ നാവിക സേന കപ്പലുകളാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.
മസ്‌കത്ത് തുറുമുഖത്ത് നങ്കൂരമിട്ട ഈ രണ്ട് കപ്പലുകളിലും സ്വാതന്ത്ര്യദിന പരേഡുകളും ചടങ്ങുകളും നടന്നു.
നാലു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായാണ് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഇവിടെയെത്തിയത്.
വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്‌ളാഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ സമീര്‍ സക്‌സേനയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഒമാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അംബാസഡറുടെ നേതൃത്വത്തില്‍ കപ്പല്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷമാണ് സ്വാതന്ത്ര്യ ദിന പരേഡ് നടന്നത്.
നേരത്തെ, ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. പ്രവാസി സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇതിനൊപ്പം വിവിധ ഇന്ത്യന്‍ സ്‌കൂളുകളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.