റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ,വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത്
അങ്കമാലി : റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ, വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മ രിച്ചു. അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കോജിലേക്ക് പോകുവാന്‍ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കു ന്നതിനിടെയാണ് അപകടം. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അഗ്‌നി രക്ഷസേന ഓഫീസിന് സമീ പത്തായിരുന്നു സംഭവം. ആലുവ ഭാഗത്തു നിന്നു ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടു ത്തേയ്ക്ക് നീങ്ങി നില്‍ക്കവേ, ചാല ക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കുപോകുകയായിരുന്ന റെ യില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചുപോയ വിദ്യാര്‍ഥിനി ഇരുമ്പുകമ്പിയില്‍ ഇടി ച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. അഗ്‌നിരക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആ ശുപത്രിയിലേക്ക് മാറ്റി.
അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ ബിഎസ്സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാ ണ്. അമ്മ:സിന്ധു. സഹോദരന്‍: എല്‍ദോ സാജന്‍.സംസ്‌കാരം ശനിയഴ്ച പീച്ചാനിക്കാട് താബോര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.











