നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീ വിത ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ സ്പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റ രുതെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ സ്പെഷ്യല്‍ കോടതിയില്‍ നി ന്ന് മാറ്റരുതെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് കേസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നു അവര്‍ ആരോപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നും അവ ര്‍ ഹര്‍ജിയില്‍ ആവശ്യ പ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി ഈ മാസം 19ന് പരിഗ ണിക്കും.
വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മാറണമെന്ന് അതിജീവിതയും പ്രോസിക്യൂഷനും ഇന്നലെ വിചാരണ കോടതിയിലും പറഞ്ഞിരുന്നു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവിതയും വാദി ച്ചു. ഇതിനു പന്നാലെയാണ് ഇന്ന് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയില്‍ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാ രോപി ച്ചാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല് കിയ ഹര്‍ജി വിചാരണ കോടതി തള്ളി യിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീ ല്‍ നല്‍കിയിരിക്കുന്നത്.