Web Desk
യു.എ.ഇ യിലെ എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും ജൂലൈ 5 മുതല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്‌സ് അറിയിച്ചു.വിട്ടുമാറാത്ത രോഗങ്ങളുള്ള ജീവനക്കാര്‍ക്ക് മാത്രമേ വീട്ടില്‍ നിന്ന് ജോലി തുടരാന്‍ അനുവാദമുള്ളൂ, അത്തരം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സമിതി അംഗീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. മുമ്പ്, മറ്റ് ചില വിഭാഗങ്ങളിലെ ജീവനക്കാരെ ഓഫീസിലേക്ക് പോകുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതില്‍ ഗര്‍ഭിണികള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍, പ്രായമായവര്‍, ഒന്‍പതാം ക്ലാസ്സില്‍ താഴെയുള്ള കുട്ടികളുള്ള വനിതാ ജോലിക്കാര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.കോവിഡ് -19 ല്‍ നിന്ന് സുരക്ഷിതമായിരിക്കാന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാര്‍ച്ചിലായിരുന്നു വര്‍ക്ക്-ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയത്.ഈ മാസം ആദ്യം 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 15 മുതല്‍ ദുബായ് സര്‍ക്കാര്‍ ഓഫീസുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.