കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീ കരിച്ചു
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സം സ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാതപ ഠനം തുടരാന്‍ സം സ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വി ജ്ഞാപനം നടത്താനാണ് നീക്കം.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പൂര്‍ ണമായും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നലപാട്. കേന്ദ്ര നിലപാടിനെ തുടര്‍ന്ന് നടപടികള്‍ മന്ദഗ തിയിലായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.
നിലവില്‍ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പുനര്‍വിജ്ഞാ പനം പുറത്തിറക്കാനാണ് തീരുമാനം. പ്രവര്‍ത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല കലക്ടര്‍മാരില്‍ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെ ന്നാണ് വിവരം.












