സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രാഷ്ട്രപതി യാ യി ചുമതലയേല്‍ ക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശ ബ്ദമാവുമെന്നും രാഷ്ട്രപതി പറഞ്ഞു.

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാവുമെന്നും രാഷ്ട്രപതി പറഞ്ഞു. പാ ര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 15-ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
‘ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ വര്‍ഷങ്ങളോളം വികസനം ഇല്ലാതായ ആളുകള്‍ക്ക് എന്നെ അവരുടെ പ്രതിഫലനമായി കാണാന്‍ കഴിയുന്നു എന്നത് എനിക്ക് സംതൃപ്തി നല്‍ കുന്നു. എന്റെ നാമനിര്‍ദ്ദേശത്തിന് പിന്നില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്, അത് കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്‌നങ്ങളു ടെയും കഴിവുകളുടെയും പ്രതിഫലനമാണ്’-രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കേ ണ്ടതുണ്ട്. രാഷ്ട്രപതി സ്ഥാനത്തെത്തിയത് ഇന്ത്യയിലെ ഓരോ പാ വപ്പെട്ടവന്റെയും നേട്ടമാണ്. ദരിദ്രന് സ്വപ്നം കാണാനും സാക്ഷാത്കരിക്കാനും പറ്റും. വനിതകളുടെ പ്രാര്‍ഥന തനിക്കൊപ്പമുണ്ട്. ഭരണഘടനാ ചുമതലകള്‍ നിക്ഷ്പക്ഷ മായി നിര്‍വഹിക്കുമെന്നും അവര്‍ പറഞ്ഞു.
രാവിലെ 10.15നാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍ മു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് എം വി രമണ ദ്രൗപദി മുര്‍മുവിന് സത്യവാച കം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതികൂടിയാണ് ദ്രൗ പദി മുര്‍മു.