തിരുവല്ലയില്‍ അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെ ത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്.
പത്തനംതിട്ട: തിരുവല്ലയില്‍ അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോ ടെയാണ് മൃതദേഹം കണ്ടത്.
ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മ ണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞ് മഹിളാ മണിയെ ആ ശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും മരിച്ചിരുന്നു.
ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. അടുത്തിടെ ഇവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതിന് ശേ ഷം വിഷാദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു മഹിളാമണി. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.