മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാന ത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന് ജാമ്യം. ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുന്നതിന് കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാ നത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന് ജാമ്യം. ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോ ചനയുടെ പൂര്‍ണ വിവരങ്ങള്‍ ലഭി ക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമു ള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
തുടര്‍ച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥ യി ലാണ് ജാമ്യം. 50,000 രൂപയും കെട്ടിവെക്കണം. ശബരിനാഥിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വാട്‌സാപ് ഉപയോഗിച്ച ഫോണ്‍ പരിശോധിക്കണമെന്നും അതിന് കസ്റ്റഡി വേണമെന്നും പ്രോസി ക്യൂഷന്‍ ആവശ്യപ്പെട്ടു. വാട്‌സാപ് ഉപയോഗിച്ച ഫോണ്‍ മാറ്റിയെന്നും യഥാര്‍ഥ ഫോണ്‍ കണ്ടെടുക്ക ണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ ലഭിച്ചാല്‍ പോരേ ശബരിനാഥിനെ കസ്റ്റഡി യില്‍ വേണോ എന്ന് കോടതി തിരിച്ചു ചോദിച്ചു.
ശബരിനാഥിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഷോട്ട് അല്ലാതെ വേ റെ എന്തെങ്കിലും തെളിവ് ഉണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ട് തന്നെയാണ് ഉ ള്ളതെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് ഫോണ്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷ ന്‍ മറുപടി നല്‍കി. ഗൂഢാലോചന നട ത്തിയെന്നു കാട്ടി ചൊവ്വാഴ്ച രാവിലെയാണ് ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്. ഗൂഢാലോചന, വധശ്രമം, കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.രാവിലെ പത്തരയ്ക്കാണ് ശബരിനാഥന്‍ ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇതിനിടെ തന്നെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനു ള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
രാവിലെ പതിനൊന്നിനാണ് ശബരിനാഥന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കി. എന്നാ ല്‍ 10.50ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കു കയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം വ്യക്തമാക്കുന്ന രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശി ച്ചു.
ഇന്നു ഹാജരാകാന്‍ നിര്‍ദേശിച്ച് ശബരിനാഥന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.വിമാനത്തിലെ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നിര്‍ദേശം നല്‍കുന്ന വിധത്തില്‍ ശബരീനാഥന്‍ വാട്ട്സ്ആപ്പില്‍ പങ്കുവച്ച സന്ദേശം നേരത്തെ പുറത്തുവ ന്നി രുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചത്.
കേരളം’ബനാന റിപ്പബ്ലിക്’,
മുഖ്യമന്ത്രി ഭീരു: കെ എസ് ശബരീനാഥന്‍
കേരളം ബനാന റിപ്പബ്ലിക് ആയി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. സമാധാ ന പരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന തനിക്കെതിരെ വധഗൂഢാലോചന കേ സാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന കാര്യമാണോ?. മുഖ്യമന്ത്രി പിണറായി വിജ യന്‍ ഭീരുവാണെന്നും ശബരീനാഥന്‍ പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം പുറത്തുവന്ന ശബരീനാഥന്‍ മാധ്യ മങ്ങളോട് പ്രതികരിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്‍ ഒരു റെയ്നോള്‍ഡ്സ് പേന പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിമാനത്തിനുള്ളില്‍ തന്നെ കൊല്ലാന്‍ നോക്കി യെന്ന് വീണ്ടും വീണ്ടും സഭയ്ക്ക് ഉള്ളി ലും പുറത്തും മുഖ്യമന്ത്രി പറയുന്നത്, അദ്ദേഹം ഒരു ഭീരുവായത് കൊണ്ടാണ്.
യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ സമര പരിപാടികളാണ് കഴിഞ്ഞ കാലങ്ങളില്‍ കേരളം കണ്ടത്. സ്വര്‍ ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതി ഷേധമാണ് നടത്തിയത്. ആര്‍ക്കെതിരെ കേസെടുത്താലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്നോട്ടു പോകില്ലെന്നും ശബരീനാഥ് പറഞ്ഞു.