കോട്ടയം- കുമരകം റോഡില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ പോള്‍ (36), ഭാര്യ സുമി രാ ജു(32)എന്നിവരാണ് മരിച്ചത്
കുമരകം : കോട്ടയം- കുമരകം റോഡില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രി കരായിരുന്ന കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ പോള്‍ (36), ഭാര്യ സുമി രാജു (32) എന്നിവരാ ണ് മരിച്ചത്. ബൈക്കില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂത്ത മകന്‍ ആല്‍ഫി(4)നെ പരുക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഒന്നര വയ സുള്ള മകള്‍ ആല്‍ഫി ഇവര്‍ക്കൊപ്പമുണ്ടായിരു ന്നെങ്കി ലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ടോടെയാണ് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കല്‍ പാലത്തിനും ഇടയിലാണ് അപ കടം. കുമരകം ഭാഗത്തുനിന്നു വന്ന ബൈക്കില്‍ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാര്‍ ഇടിക്കുകയാ യിരുന്നു. ജെഫിനും സുമിയും മക്കളും റോഡിലേക്കു തെറിച്ചു വീണു. കുമരകം പൊലീസെത്തി മെ ഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരിച്ചു. മരിക്കുന്നതിന് മു മ്പ് ആശുപത്രിയില്‍വെച്ച് തങ്ങളുടെ പേര് വിവരങ്ങളെല്ലാം വ്യക്തമാക്കിയത് സുമിയാണെന്നും പൊലീസ് അറിയിച്ചു.
ജെഫിന്‍ ഒരു വര്‍ഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണു താമസം. ജെഫിന്റെ സഹോദര ന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു വെച്ചൂരി ലേക്ക് വന്നത്. കാറില്‍ ഡ്രൈവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവറെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.