വിദേശനാണയ ഇടപാടുകളില്‍ ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും രൂപയുടെ നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്
ദുബായ് : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറുമായി ഇടിയുമ്പോള്‍ ഗള്‍ഫിലെ കറന്‍സികളിലും ഇത് പ്രതിഫലിക്കും. ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളായതിനാലാണ് വിദേശ വിനിമയ നിരക്കില്‍ ഡോളറുമായി ഈ കറന്‍സികള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
യുഎസ് ഡോളറിന്റെ നിരക്ക് ഇതര കറന്‍സികളുമായുള്ളത് ഉയരുമ്പോള്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടമാണ്. ഇതുമൂലമാണ് പ്രവാസികള്‍ക്ക് ഡോളറിന്റെ വിനിമയ നിരക്ക് ഉയരുമ്പോള്‍ നാട്ടിലേക്ക് ഇന്ത്യന്‍ രൂപ അയയ്ക്കുമ്പോള്‍ കൂടുതല്‍ തുക ലഭിക്കുന്നത്.
യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ചൊവ്വാഴ്ച 21.70 വരെയെത്തിയിരുന്നു. പിന്നീട്, 21.56 ല്‍ അവസാനിച്ചു.
ജനുവരി ആദ്യ വാരത്തില്‍ രൂപ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് നിരക്ക് കുറയുന്നതായാണ് അനുഭവം. അഞ്ചു മാസത്തിനുള്ളില്‍ ഏഴു ശതമാനം നിരക്ക് ഇടിഞ്ഞു.
ഈ വര്‍ഷമാദ്യം ഒരു യുഎഇ ദിര്‍ഹത്തിന് 20.10 എന്ന നിലിയിലായിരുന്നു വിനിമയം. പിന്നീട് ഡോളറിന്റെ നിരക്ക് ഉയര്‍ന്നതോടെ ദിര്‍ഹം ഉള്‍പ്പടെയുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കും ഉയരുകയായിരുന്നു.
യുഎസ് ഡോളറും രൂപയുമായുള്ള വിനിമയ നിരക്ക് 80 ല്‍ എത്തുമെങ്കില്‍ യുഎഇ ദിര്‍ഹത്തിന്റെ നിരക്ക് 22 രൂപയിലെത്തുമെന്നാണ് മണി എക്‌സേഞ്ചിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യന്‍ രൂപ കയറ്റുമതിക്കും ഇറക്കുമതിക്കും ഡോളറിന് പകരം രൂപ നിഷ്‌കര്‍ഷിച്ച് തുടങ്ങിയാല്‍ മാത്രമേ ഇതിന് തടയിടാന്‍ കഴിയുള്ളു. ഇതിനായി കയറ്റുമതി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സമ്മതവും വേണം.
വിനിമയ നിരക്ക് പരിധി നിശ്ചയിച്ച് ഇത്തരത്തില്‍ തീരുമാനം എടുക്കുമെന്ന സൂചനകള്‍ റിസര്‍വ്വ് ബാങ്കും ഇന്ത്യന്‍ ധനകാര്യ മന്ത്രാലയവും നല്‍കുന്നുണ്ട്.