ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎല്‍ എക്കെതിരെ കേസ്. കോടതി നിര്‍ദ്ദേശപ്രകാരമാണ് മല്ലപ്പള്ളി കീഴ്വായ്പുര്‍ പൊലീ സാണ് കേസെടുത്തത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎല്‍എ ക്കെതിരെ കേസ്. കോടതി നിര്‍ദ്ദേശപ്രകാരമാണ് മല്ലപ്പള്ളി കീഴ്വായ്പുര്‍ പൊലീസാണ് കേസെടുത്തത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ദേശാഭിമാനത്തെ വ്രണപ്പെടുത്തി എന്ന വകുപ്പ് പ്രകാരമാണ് സജി ചെറിയാനെതിരെ കേസ് എടുത്തിരി ക്കുന്നത്. പരമാവധി മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വേദിയിലുണ്ടായിരുന്ന മാ ത്യു ടി തോമസ്, പ്രമോദ് നാരായണന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഭരണഘടനാ അധിക്ഷേപ ത്തില്‍ സജി ചെറിയാനെതി രെ നിലവില്‍ നിരവധി ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സി പി എം പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാ ണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യ ന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള പരാമര്‍ശ ങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗ ത്തു നിന്നുണ്ടായത്.
സജി ചെറിയാനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.












