അല്‍ ഐന്‍ ഹിലി എന്നിവടങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഇതോടെ താപനില മുപ്പതു ഡിഗ്രിയിലെത്തി
അബുദാബി : യുഎഇയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ പലയിടങ്ങളിലും ഗതാഗതത്തെ ബാധിച്ചു. ഇടിമിന്നലും കാറ്റും മഴയും ആലിപ്പഴ വര്‍ഷവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.
വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍ ചൂടിന് ശമനം നല്‍കിയാണ് മഴ പെയ്തത്. യുഎഇയില്‍ നടക്കുന്ന ക്ലൗഡ് സീഡിംഗിന്റെ ഭാഗമായാണ് മഴ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അല്‍ ഐന്‍, ഹിലി തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയാണ് പെയ്തത്. മഴ പെയ്തതോടെ അന്തരീക്ഷ താപനില മുപ്പതു ഡിഗ്രിയോളം താഴ്ന്നിരുന്നു. വേനല്‍ക്കാലമായതിനാല്‍ താപനില അമ്പതു ഡിഗ്രിയ്ക്ക് അടുത്ത് രേഖപ്പെടുത്തിയിരുന്നു. ഇതിന്നിടയ്ക്ക് പെയ്ത മഴ വേനല്‍ച്ചൂടിന് ആശ്വാസമായി.