മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡി യിലെടുത്തു
പാലക്കാട്: മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാ ണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അവിനാശിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവി ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കുടുംബപ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.