ഏറ്റവും അടുത്ത ബന്ധുവിനെ ഡ്രൈവിംഗ് പരിശീലിപ്പുക്കുവാൻ താൽപര്യമുള്ള സ്വദേശികൾക്ക് താൽക്കാലിക ഡ്രൈവിംഗ് പരിശീലന പെർമ്മിറ്റ്
കുവൈറ്റ് : ഏറ്റവും അടുത്ത ബന്ധുവിനെ ഡ്രൈവിംഗ് പരിശീലിപ്പുക്കുവാൻ താൽപര്യമുള്ള സ്വദേശികൾക്ക് താൽക്കാലിക ഡ്രൈവിംഗ് പരിശീലന പെർമ്മിറ്റ്.
കുവൈത്തിൽ തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിനെ ഡ്രൈവിംഗ് പരിശീലിപ്പുക്കുവാൻ താൽപര്യമുള്ള സ്വദേശികൾക്ക് താൽക്കാലിക ഡ്രൈവിംഗ് പരിശീലന പെർമ്മിറ്റ് നൽകുവാൻ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.
ഇത് അനുസരിച്ച് സ്വദേശികൾക്ക് തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളെ ഡ്രൈവിംഗ് പരിശീലിപ്പുക്കുവാൻ അനുമതി ലഭിക്കും. താത്കാലിക” ഡ്രൈവിംഗ് പരിശീലനത്തിനു അനുമതി ആവശ്യമുള്ള പൗരന്മാർ 5 വർഷത്തെ ഡ്രൈവിംഗ് പരിചയമുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം എന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.