ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് ജര്‍മനിയില്‍ നിന്നും മടങ്ങും വഴിയാണ് ഹ്രസ്വ സന്ദര്‍ശനം
അബുദാബി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28 ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് യുഎഇയില്‍ എത്തുക.
ജൂണ്‍ 26 മുതല്‍ 28 വരെയാണ് ഉച്ചകോടി നടക്കുക. 28 ന് യുഎഇയില്‍ എത്തുന്ന മോദി അന്നു രാത്രിയില്‍ തന്നെ ഡെല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിട്ടുള്ള വിവരം.
യുഎഇയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി കൂടിക്കാഴ്ച നടത്തും. മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ ദേഹവിയോഗത്തിലുള്ള ഇന്ത്യയുടെ അനുശോചനം നേരിട്ട് അറിയിക്കും.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ മൂന്നാം യുഎഇ സന്ദര്‍ശനമാണിത്. 2019 ഓഗസ്തില്‍ യുഎഇയിലെത്തിയ മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.












