അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണ ള്‍ ക്കിടെ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. സമൂഹമാധ്യ മങ്ങളി ല്‍ പ്രചരിക്കുന്ന ബന്ദ് പ്രചാര ണങ്ങള്‍ക്കിടെയാണ് പൊലീസിന് ഡിജിപി അനില്‍ കാ ന്ത് ജാഗ്രതാ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാര ണള്‍ക്കിടെ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. സമൂഹമാധ്യമങ്ങളില്‍ പ്രചരി ക്കുന്ന ബന്ദ് പ്രചാരണങ്ങള്‍ക്കിടെയാണ് പൊലീസിന് ഡിജിപി അനില്‍ കാന്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടാനാണ് നിര്‍ദേശം. ഞായറാഴ്ച രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് പിക്കറ്റിങ്ങും പട്രോളിങ്ങും ഏര്‍പ്പെടുത്തും. അക്രമത്തിനു ശ്രമിക്കുകയോ വ്യാപാരസ്ഥാ പനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയോ ചെ യ്താല്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന് പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരി ക്കാന്‍ നിര്‍ദേശിച്ച് ഡി.ജി.പി അനില്‍കാന്ത്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബ ന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കോടതികള്‍,വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍ കിയിട്ടുണ്ട്. സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. ജില്ലാ പൊലീ സ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാ ക്രമീക രണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീ ക രിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കി.