ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞാടിയ നടി ഐശ്വര്യയുടെ ഇപ്പോഴത്തെ ജീ വിതം കയ്പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോള്‍ തെരുവില്‍ സോപ്പ് വില്‍ക്കുകയാണ്. ഒരു കാലത്ത് തെന്നിന്ത്യയിലെയും മലയാളത്തിലെയും സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയായിരുന്ന ഐശ്വര്യ ഭാ സ്‌കര്‍.
ചെന്നൈ: ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞാടിയ നടി ഐശ്വര്യയുടെ ഇപ്പോഴത്തെ ജീ വിതം കയ്പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോള്‍ തെരു വില്‍ സോപ്പ് വില്‍ക്കുകയാ ണ്. ഒരു കാലത്ത് തെന്നിന്ത്യയിലെയും മലയാളത്തിലെയും സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയായി രുന്ന ഐശ്വര്യ ഭാസ്‌കര്‍. എന്നാല്‍ ഇപ്പോള്‍ ജീവിക്കാന്‍ മാര്‍ഗമില്ലന്ന് നടി ഐശ്വര്യ. തനിക്ക് ഇപ്പോ ള്‍ ജോലിയില്ലന്നും തെരുവുകളില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും ഐശ്വര്യ. മലയാളത്തിലും തെലുങ്കിലു മായി സീരിലുകളിലും ശ്രദ്ധേയയായ ഐശ്വര്യ മുന്‍കാല നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ്.

ഐശ്വര്യയുടെ വാക്കുകള്‍ :
‘ജോലിയില്ല, പണമില്ല തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്, കട ങ്ങളില്ല. എന്റെ കു ടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം ക ഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോ ലി ചെയ്യാനും മടിയില്ല. നാളെ നി ങ്ങ ളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’ ; നടി ഗലാട്ട ത മിഴിനു നല്‍കിയ അഭിമു ഖത്തില്‍ പറഞ്ഞു.
വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. 1994ലാ ണ് തന്‍വീര്‍ അ ഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹ മോ ചിതരായി.’വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാ വശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്ന രവയസ്സ് ആയ പ്പോഴേക്കും പിരിഞ്ഞു.
‘മദ്യപാനത്തിലോ അല്ലെങ്കില്‍ എനിക്കുവേണ്ടിയോ ചെലവഴിട്ടില്ല എന്റെ കാശ് പോയത്. ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയര്‍ ഗ്രാഫ് മൂന്നു വര്‍ഷ മാണ്, ഞാന്‍ തുടങ്ങി മൂന്നുവര്‍ഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാന്‍ സിനിമ വിട്ടുപോയി.
രണ്ടാം ചാന്‍സില്‍ വന്ന് ഹിറോയിന്‍ ആവാന്‍ എല്ലാവര്‍ക്കും നയന്‍താരയുടെ ഗ്രാഫ് വരില്ല ല്ലോ’- ഐശ്വര്യ പറഞ്ഞു. അമ്മ ലക്ഷ്മിയുമായി എന്താണ് പ്രശ്നമെന്ന ചോദ്യ ത്തിനും ഐശ്വര്യ മറുപടി നല്‍കി. ”ഞങ്ങള്‍ക്കിടയില്‍ അത്ര വലിയ പ്രശ്നമൊന്നുമില്ല. ഞാന്‍ ചെറുപ്പത്തില്‍ തന്നെ വളരെ ഇന്‍ഡിപെന്‍ഡന്റ് ആണ്.
പാട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് എല്ലാം. ഒന്നും പൂര്‍വ്വി കമായി കിട്ടിയ സ്വത്തല്ല, ജീവിതത്തില്‍ നേടിയതൊക്കെ അവര്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. എന്റെ അമ്മയൊരു സിംഗിള്‍ ഇന്‍ഡിപെന്‍ഡന്റ് മദറാണ്.അവരെന്നെ പഠിപ്പിച്ചു, ഒരു കരിയര്‍ ഉണ്ടാക്കി തന്നു, അതില്‍ കൂടുതല്‍ എന്താണ് ഒരു അമ്മയി ല്‍ നിന്നും ഞാന്‍ ചോദിക്കേണ്ടത്’- എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.