സംസ്ഥാന സിലബസ് പ്രകാരം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പത്താം ക്ലാസ് വിജയം തിളക്കമാര്‍ന്നത്.
അബുദാബി : സംസ്ഥാനത്തെ സ്‌കൂളുകള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 99.46 ശതമാനം വിജയം നേടിയപ്പോള്‍ ഇതേ സിലബസ് പഠിപ്പിക്കുന്ന ഗള്‍ഫിലെ സ്‌കൂളുകളുകളും മികച്ച വിജയം കരസ്ഥമാക്കി. വിജയ ശതമാനം 98.24
യുഎഇയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ 571 പേരില്‍ 561 പേര്‍ പ്ലസ് ടുവിന് അര്‍ഹത നേടി.
നാലു സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബായ്, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ, ഉംഉല്‍ഖ്വയിനിലെ ദ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി.
ദുബായ് ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 119 പേരും വിജയിച്ചു. ഇവരില്‍ 22 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.
ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 31 പേരും വിജയിച്ചു. ഇവരില്‍ എട്ടു പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഉം ഉല്‍ഖ്വയിനിലെ ദ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 38 പേരും വിജയിച്ചു. ഇവരില്‍ മൂന്നു പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ഉംഉല്‍ഖ്വയിനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 55 പേരും വിജയിച്ചപ്പോള്‍ 13 വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു.