വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ.ബാബു. പ്രതിഷേധ പരിപാടിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാ ണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ എംഎല്‍എ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പാലക്കാട്: വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ.ബാബു. പ്രതിഷേധ പരിപാടിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ എംഎല്‍എ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
താന്‍ നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്ന് പറയുന്ന എം.എല്‍.എ പട്ടികജാതിക്കാരിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിന് മുകളില്‍ കയറിയ ചിത്രം ഉള്‍ പ്പെടെ വെച്ചാണ് പോസ്റ്റിട്ട ത്. ചിത്രം വാട്ട്സാപ്പിലൂടെയാണ് കണ്ടത് എന്നും സമരത്തില്‍ ജനപങ്കാളിത്തമില്ലാതെയും, അക്രമ സമരങ്ങള്‍ കാണുമ്പോഴുണ്ടായ പ്രതികരണം മാത്രമാണ് നടത്തിയതെന്നും എംഎല്‍എ ഫേസ്ബു ക്ക് പോസ്റ്റില്‍ പറയുന്നു. ഏതെങ്കിലും സഹോദരിമാരേയോ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളേയോ അധിക്ഷേപി ച്ചിട്ടില്ലെന്നും എംഎല്‍എ പറയുന്നുണ്ട്.
അതേസമയം ഇതും വലിയ വിവാദമായതോടെ എംഎല്‍എ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും പോ സ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംഎല്‍ എയുടെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇട്ടാണ് സമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി ഇത് പ്രച രിപ്പിക്കുന്നത്.
നേരത്തെ പാലക്കാട് പല്ലശ്ശനയില്‍ സിപിഎമ്മിന്റെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കെ.ബാബു സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയിരുന്നു ഇത് മാദ്ധ്യമങ്ങളില്‍ വലി യ വാര്‍ത്തയായിരുന്നു.












