സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷി നെതിരെ കേസ്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോച നയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് കേസെയുത്തത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സു രേഷിനെതിരെ കേസ്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയു ണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സമാന ആരോപണം ഉന്നയിച്ച പിസി ജോര്‍ജിനെതിരെ യും കേസ് എടുത്തിട്ടുണ്ട്.
കെടി ജലീല്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേസെടു ത്തത്. രാവിലെ കെ ടി ജലീല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടതുപ ക്ഷ സര്‍ക്കാരിനെ അസ്ഥിര പ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്ന് പരാ തി നല്‍കിയ ശേഷം ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതി രെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും തനിക്കെതിരെയും ഉന്നയിച്ചിട്ടുള്ള കള്ള ആ രോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് സ്വപ്നയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്ന് ജലീല്‍ പറഞ്ഞു.
നുണപ്രചാരണം നടത്തി ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎ ഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണ്. ഇതില്‍ വലിയ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന നട ത്തിയത് ആരാണെന്ന് ഇതിനകം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വപ്ന സുരേഷിന്റെത് പുതിയ വെ ളിപ്പെടുത്തലല്ല. ഇതിന് മുന്‍പും സമാനമായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടു ണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.